വിദ്യാലയ വാര്‍ത്തകള്‍

. സ്കള്‍ പ്രവേശനോത്സവം വിപുലമായ പരിപാടികളോടെ നടത്തപ്പെട്ടു .....
സ്കൂള്‍ പരിസരശുചീകരണം പി ടി എ യുടെ നേതൃത്വത്തില്‍ നടത്തി-- .. ...

Tuesday 16 December 2014

വീട്ടുമുറ്റത്തൊരു അടുക്കളത്തോട്ടം

വീട്ടുമുറ്റത്തൊരു അടുക്കളത്തോട്ടം
 സമഗ്രപച്ചക്കറീ വീകസനത്തിന്റെ ഭാഗമായി  സ്കൂളില്‍ നട്ടുവളര്‍ത്തിയ പച്ചക്കറികളുടെ വിളവെടുപ്പ് നടത്തി.
വിളവുകള്‍ കുട്ടികളുടെ ഉച്ചഭക്ഷണത്തിനായി
    ഉപയോഗപ്പെടുത്തി
 പാര്‍ക്ക്--വിനോദത്തിനും- വിജ്ഞാനത്തിനും
വിദ്യാലയത്തില്‍ നിലവിലുണ്ടായിരുന്ന കുട്ടികളുടെ പാര്‍ക്ക് വിപുലപ്പെടുത്തി കൂടുതല്‍ കളിയുപകരണങ്ങള്‍ സ്ഥാപിച്ചു.

Thursday 11 December 2014

രുചിപാഠം

രുചിപാഠം--
പരിസരപഠനത്തിന്റെ ഭാഗമായി കുട്ടികള്‍ സാലഡ് തയ്യാറാക്കിയപ്പോള്‍ ( std. 3)

Thursday 27 November 2014

ഉപഹാരം

ഉപഹാരം.
സ്വച്ഛ് ഭാരത് ശുചിത്വ കാമ്പയിന്‍---2014
മാതൃകാ ശുചിത്വ വിദ്യാലയത്തിനുള്ള പഞ്ചായത്തുതല ഉപഹാരം
വിദ്യാലയത്തിന് ലഭിച്ചു.  ---വെസ്റ്റ് എളേരി ഗ്രാമപഞ്ചായത്ത്--P.H.C.-നര്‍ക്കിലക്കാട്- മൗക്കോട്.
വിദ്യര്‍കള്‍ ട്രോഫിയുമായി വാര്‍ഡുമെമ്പറിനൊപ്പം

Thursday 20 November 2014

ശിശുദിനം

ശിശുദിനം---2014

അസംബ്ളിയില്‍  ഹെഡ്മാസ്റ്റര്‍ കുട്ടികള്‍ക്ക്  ശിശുദിന സന്ദേശം  നല്‍കി. ചാഛാജിയുടെ ജീവിതം, പ്രവര്‍ത്തന ശൈലി, ഇവയുമായി ബന്ധപ്പെട്ട് ലഘുവിവരണം നടത്തി.  കുട്ടികള്‍ക്ക് ലഡു, മിഠായി  തുടങ്ങിയ മധുരപലഹാരങ്ങള്‍ വിതരണം ചെയ്തു.
ശിശുദിനത്തോടനുബന്ധിച്ച്  ജീരകപ്പാറ അംഗന്‍വാടി കുട്ടികളും അധ്യാപകരും സ്കൂള്‍ സന്ദര്‍ശിച്ചു.
കുട്ടികള്‍ക്ക് മധുരപലഹാരങ്ങള്‍ നല്‍കി സ്വീകരിച്ചു.
ശിശുദിനാഘോഷത്തോടനുബന്ധിച്ച് നടത്തിയ റാലി.

Wednesday 19 November 2014

ഉപജില്ല പ്രവര്‍ത്തിപരിചയമേള

ഉപജില്ലാ പ്രവര്‍ത്തിപരിചയ  മേളയില്‍  പത്ത് ഇനങ്ങളിലും കുട്ടികള്‍ പങ്കെടുത്തു.
 അഞ്ച് ഇനം----ഫസ്റ്റ് . എ. ഗ്രെയ്ഡ്
രണ്ട് ഇനം ------മൂന്നാം സ്ഥാനം. എ. ഗ്രെയ്ഡ്
മൂന്ന്  ഇനം-------ബി. ഗ്രെയ്ഡ്.

Wednesday 15 October 2014

october--2

ഒക്ടോബര്‍-- 2 
ഗാന്ധിജയന്തി ദിനത്തോടനുബന്ധിച്ച്  പി.ടി. എ.-യുടെ നേതൃത്വത്തില്‍ സ്കൂള്‍  പരിസരശുചീകരണം നടത്തി.






രക്ഷിതാക്കളുടേയും അധ്യാപകരുടേയും,  കുട്ടികളുടേയും പങ്കാളിത്തത്തില്‍  പച്ചക്കറി വിത്തും , തൈകളും നട്ടു.

Tuesday 7 October 2014

അഭിനന്ദനങ്ങള്‍

അഭിനന്ദനങ്ങള്‍
 ഉപജില്ലാതല ഗാന്ധിക്വിസ്സ് മത്സരത്തില്‍ ഒന്നാം സ്ഥാനം നേടിയ അശ്വിന്‍ വിജയന്‍ [s.t.d.3]  
 സ്കൂള്‍ അസംബ്ളിയില്‍  പ്രധാനാധ്യാപകന്‍ അശ്വിന് ട്രോഫി നല്‍കുന്നു.

Friday 26 September 2014

അഭിനന്ദനങ്ങള്‍

സാക്ഷരം--- മൂന്നാം ഘട്ട പരിശീലനം ആരംഭിച്ചു
                       മംഗള്‍യാന്---
മംഗളാശംസകള്‍
ഇന്ത്യ---തുറന്നത്  പുതിയ അധ്യായം.....

              --ചൊവ്വ----ഇനി  കൈയ്യെത്തും ദൂരത്ത്..
      
         അഭിനന്ദനങ്ങള്‍------ആശംസകള്‍... 
ഇന്ത്യ----
ഏറ്റവും ചെലവുകുറഞ്ഞ രീതിയില്‍ ആദ്യ ഉദ്യമത്തില്‍ തന്നെ 
ചൊവ്വ ദൗത്യംലക്ഷ്യം കണ്ട ഒന്നാമത്തെ ഏഷ്യന്‍ രാജ്യം.
          I. S. R. O ----ശാസ്ത്ര പ്രതിഭകള്‍ക്ക് ചെന്നടുക്കം ഗവ. എല്‍. പി. സ്കൂള്‍ അധ്യാപകരുടേയും വിദ്യാര്‍ത്ഥികളുടേയും അഭിനന്ദനങ്ങള്‍ ആശംസകള്‍...

Tuesday 23 September 2014

പഠനവീട്

                പഠനവീട്
പഠനവീട് പഞ്ചായത്ത്തല ക്ളാസിന്റെ ഔപചാരിക ഉദ്ഘാടനം
പഞ്ചായത്ത് പ്രസിഡന്റ് ശ്രീ. കെ. ജെ . വര്‍ക്കി നിര്‍വ്വഹിക്കുന്നു.
പഞ്ചായത്ത് തല പഠനക്ളാസ്സുകള്‍ 22-9-2014 തിങ്കളാഴ്ച്ച മുതല്‍ ചെന്നടുക്കം ഗവ. എല്‍. പി. സ്കൂളില്‍ തുടങ്ങി.
 

സാക്ഷരം

                  സാക്ഷരം രണ്ടാം ഘട്ട പരിശീലനം
സാക്ഷരം രണ്ടാം ഘട്ട പരിശീലനം  17-9- 2014ന് ആരംഭിച്ചു.

അനുമോദിച്ചു

                  അനുമോദിച്ചു
കൃഷി ഓഫീസര്‍ ശ്രീമതി സുമ മാഡത്തെ വാര്‍ഡ് മെമ്പര്‍ പൊന്നാടയണിയിക്കുന്നു
മികച്ച കൃഷി ഓഫീസറായി തെരഞ്ഞെടുക്കപ്പെട്ട വെ. എളേരി പഞ്ചായത്ത് കൃഷി ഓഫീസര്‍ ശ്രീമതി സുമ മാഡത്തെ ഹെഡ്മാസ്റ്റര്‍ ശ്രീ. കെ. ജെ തോമസ് സാറിന്റെ നേതൃത്വത്തില്‍ സ്കൂള്‍ പി. ടി. എ. അനുമോദിച്ചു. 
ചചചന


Monday 22 September 2014

ഉദ്ഘാടനം

         സമഗ്ര പച്ചക്കറി വികസന  പദ്ധതി
                    ഉദ്ഘാടനം
ഹെഡ്മാസ്ററര്‍ സ്വാഗതം പറയുന്നു


 വിഷരഹിത പച്ചക്കറികള്‍ ഓരോരുത്തരും സ്വന്തം വീട്ടുമുറ്റത്ത് ഉത്പ്പാദിപ്പിക്കുക എന്ന ലക്ഷ്യത്തോടെ കൃഷിവകുപ്പ് നടപ്പിലാക്കുന്ന സമഗ്രപച്ചക്കറിവികസന പദ്ധതിയുടെ ഉദ്ഘാടനം 17-9-2014-ന് വാര്‍ഡ് മെമ്പര്‍ ശ്രീമതി ഷൈല തമ്പാന്‍ നിര്‍വ്വഹിച്ചു. കൃഷി ഓഫീസര്‍ ശ്രീമതി സുമ, ഫീല്‍ഡ് ഓഫീസര്‍ ശ്രീമതി സ്മിത, തുടങ്ങിയവര്‍ പങ്കെടുത്തു. സ്കൂളിലെ മുഴുവന്‍ കുട്ടികള്‍ക്കും പച്ചക്കറി വിത്ത് വിതരണം ചെയ്തു. കൂടാതെ സ്കൂള്‍ തലത്തിലും കൃഷി നടത്തുന്നതിനുള്ള നടപടികള്‍ ആസൂത്രണം ചെയ്തു.
വാര്‍ഡ് മെമ്പര്‍ ഉദ്ഘാടനം നടത്തി

       കൃഷി ഓഫീസര്‍ ക്ളാസ്സ് നയിക്കുന്നു
 കുട്ടികള്‍ക്കുള്ള പച്ചക്കറിവിത്ത് സ്കീള്‍ ലീഡര്‍ ഏറ്റു വാങ്ങുന്നു.

ഓസോന്‍

ഈ ഭൂഗോളത്തെ നമുക്ക് നെഞ്ചോടു ചേര്‍ക്കാം
ഈ ഓസോണ്‍ദിനത്തില്‍ നമക്കണി ചേരാം
ഭൂമിക്കൊരു തണലായി

ഓസോണ്‍ ദിനം

                      ഭൂമിക്കൊരു കുടയായി
ലോക ഓസോണ്‍ ദിനമായ- Sept. 16 വളരെ പ്രാധാന്യത്തോടെ ആചരിച്ചു. ഭൂമിക്കൊരു കുടയായി പ്രവര്‍ത്തിക്കുന്ന ഓസോണ്‍പാളിയെ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകത ബോധ്യമാവുന്നതരത്തില്‍ സ്കൂള്‍ തലത്തില്‍ ക്ളാസ്സ് സംഘടിപ്പിച്ചു.

Thursday 18 September 2014

ക്യാമ്പ്

                  രണ്ടാം ദിവസം
ശ്രിമതി  സാലിക്കുട്ടി ടീച്ചര്‍ ക്ളാസ്സ് നയിക്കുന്നു.
ശ്രീമതി അനിത ടീച്ചര്‍ ക്ളാസ്സ് നയിക്കുന്നു.

B. P. O. ശ്രി സണ്ണി സാര്‍  കുട്ടികളുമായി സംവദിക്കുന്നു.
ക്യാമ്പിന്റെ ഭാഗമായി കുട്ടികള്‍ക്ക് ചായ,  ഉച്ചഭക്ഷണം ഇവ നല്‍കി. ഭക്ഷണം പകം ചെയ്യുന്നതിന് രക്ഷിതാക്കളുടെ സഹായം ലഭിച്ചിരുന്നു.

അവധിക്കാല ക്യാമ്പ്

                      സാക്ഷരം-2014
സാക്ഷരം പദ്ധതിയുടെ അവധിക്കാല ദ്വിദിനക്യാമ്പ് സെപ്ററംബര്‍ 11, 12, തീയ്യതികളില്‍ നടന്നു. ഇതിന്റെ ഭാഗമായി ബി. പി. ഒ. ശ്രീ. സണ്ണി സാര്‍ സ്കൂള്‍ സന്ദര്‍ശിച്ചു.
                     ഒന്നാം ദിവസം
ശ്രീമതി മോളിക്കുട്ടി  ടീച്ചര്‍ ക്ളാസ്സ്  നയിക്കുന്നു.

Sunday 7 September 2014

അധ്യാപകദിനം

അധ്യാപകദിനം ആഘോഷിച്ചു.
അസംബ്ളിയില്‍ അധ്യാപകദിനത്തിന്റെ പ്രാധാന്യം വിശദീകരിച്ചു. കുട്ടികള്‍ അധ്യാപകരെ പൂക്കള്‍ നല്‍കി ആദരിച്ചു. കൂടാതെ ഓണാഘോഷത്തോടനുബന്ധിച്ച്  നടന്ന മീറ്റിംഗില്‍ പഞ്ചായത്തു പ്രസിഡന്റ് അധ്യപകര്‍ക്ക് പൂച്ചെണ്ടു നല്‍കി ആദരിച്ചു.

ഓണാഘോഷം

ഓണാഘോഷം. 2014 
ഈ വര്‍ഷത്തെ ഓണാഘോഷം വിപുലമായ പരിപാടികളോടെ കൊണ്ടാടി. ചടങ്ങില്‍ H.M. ശ്രി.
കെ. ജെ. തോമസ്. സാര്‍ സ്വാഗതം ആശംസിക്കുന്നു.   
 
ഓണാഘോഷപരിപാടികള്‍ ബഹു. പഞ്ചായത്തു പ്രസിഡന്റ് ശ്രി. കെ. ജെ. വര്‍ക്കി . ഉദ്ഘാടനം ചെയ്തു. വാര്‍ഡ് മെമ്പര്‍ ശ്രീമതി ഷൈലതമ്പാന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന പൊതു മീറ്റിംഗ് പരിപാടികള്‍ക്ക്  മാറ്റു കൂട്ടി
ജീരകപ്പാറ അംഗന്‍വാടി കുട്ടികളും രക്ഷിതാക്കളും സ്കൂള്‍ പി. ടി. എ കമ്മറ്റി അംഗങ്ങളും പരിപാടിയില്‍ പങ്കെടുത്തു. സ്കൂള്‍ പി. ടി. എ. അംഗങ്ങളും അധ്യാപകരും ചേര്‍ന്ന് തയ്യാറാക്കിയ പായസമടക്കമുള്ള ഓണസദ്യയോടുകൂടി പരിപാടികള്‍ സമാപിച്ചു. ആഘോഷവുമായി ബന്ധപ്പെട്ടുള്ള എല്ലാ പരിപാടികള്‍ക്കും ഹെഡ്മാസ്റ്റര്‍ കെ. ജെ. തോമസ് സാര്‍ നേതൃത്വം നല്‍കി.

Thursday 4 September 2014

ബ്ളോഗ്  ഉദ്ഘാടനം

ബ്ളോഗിന്റെ സ്കൂള്‍ തലഉദ്ഘാടനം ശ്രീമതി ഷൈല തമ്പാന്‍ നിര്‍വ്വഹിക്കുന്നു.
സ്കൂളില്‍ ചേര്‍ന്ന പി. ടി. എ. കമ്മറ്റി യോഗത്തില്‍ ഹെഡ്മാസ്റ്ററും,ബ്ളോഗിന്റെ ചാര്‍ജ്ജുള്ള അധ്യാപികയും പ്രവര്‍ത്തനങ്ങള്‍ വിശദീകരിച്ചു.

BLOG

ബ്ളോഗ്ഉദ്ഘാടനത്തില്‍ പെങ്കെടുത്തവര്‍

Saturday 30 August 2014

സ്വാതന്ത്ര്യദിനം

സ്വാതന്ത്ര്യദിനാഘോഷത്തിന് മുന്നോടിയായി സ്കൂള്‍ P.T.A. അംഗങ്ങളും അധ്യാപകരും രക്ഷിതാക്കളും ചേര്‍ന്ന് സ്കൂള്‍ പരിസരം വൃത്തിയാക്കി. ആഗസ്റ്റ് 15 - രാവിലെ  9 മണിക്ക് പതാക ഉയര്‍ത്തി. കുട്ടികള്‍ക്ക് മിഠായി വിതരണം ചെയ്തു. തുടര്‍ന്ന് റാലി നടത്തി. അധ്യാപകരും രക്ഷിതാക്കളും പൂര്‍വ്വവിദ്യാര്‍ത്ഥികളും നാട്ടുകാരും പങ്കെടുത്തു. തുടര്‍ന്ന് നടന്ന പൊതുമീറ്റിംഗ് പഞ്ചായത്ത് പ്രസിഡന്റ് ശ്രീ K.J. വര്‍ക്കി ഉദ്ഘാടനം ചെയ്യുകയും സ്കൂള്‍പത്രം "നവഭാരത്" പ്രകാശനം ചെയ്യുകയും ചെയ്തു. ശ്രീ K.C.സെബാസ്റ്റ്യന്‍ മുഖ്യപ്രഭാഷണം നടത്തി. വാര്‍ഡ് മെമ്പര്‍ അധ്യക്ഷത വഹിച്ചു. കുട്ടികളുടെ കലാപരിപാടികള്‍ക്കും ദേശഭക്തിഗാനാലാപനത്തിനും ശേഷം P.T.A. തയ്യാറാക്കിയ പായസവിതരണവും നടന്നു.
                        സാക്ഷരം-2014
സ്കൂള്‍ എക്സിക്യൂട്ടീവ് കമ്മറ്റി ചേര്‍ന്നു. സാക്ഷരം പരിപാടിയില്‍ ഉള്‍പ്പെട്ട കുട്ടികളുടെ രക്ഷിതാക്കള്‍, വിവിധ ക്ളബ്ബുകളുടെ സെക്രട്ടറിമാര്‍, ജനപ്രതിനിധികള്‍  തുടങ്ങിയവര്‍ പങ്കെടുത്തു. കുട്ടികള്‍ക്കുള്ള ലഘുഭക്ഷണം വിവിധ ക്ളബ്ബുകള്‍ സംഭാവന ചെയതു. ഒരധ്യാപകന്‍ 5 ദിവസം എന്ന രീതിയില്‍ രാവിലെ 9 മുതല്‍ 10 വരെ ക്ളാസുകള്‍ കൈകാര്യം ചെയ്യാന്‍ തീരുമാനിച്ചു. 10 കുട്ടികള്‍ ഈ പദ്ധതിയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്.

Tuesday 26 August 2014

അരങ്ങ്

പ്രവേശനോത്സവത്തോടനുബന്ധിച്ച്  നവാഗതര്‍ക്ക്  വിവിധ ക്ളബ്ബുകളുടെ വകയായി കുട ബാഗ് വാട്ടര്‍ബോട്ടില്‍  തുടങ്ങിയവ വിതരണം ചെയ്തു. കൂടാതെ  വെള്ളരിക്കുണ്ട്  ലയണ്‍സ് ക്ളബ്ബും  നവാഗതരായ  കുട്ടികള്‍ക്ക്  കുടയും ബാഗും  വിതരണം      ചെയ്തു                                

പ്രവേശനോത്സവം

പ്രവേശനോത്സവത്തിന് അരങ്ങൊരുങ്ങി നവാഗതര്‍ തിരി തെളിയിച്ചു



Friday 22 August 2014

Endovment

S . S. L.C. +2. പരീക്ഷകളില്‍  എ+  നേടിയ പൂര്‍വ്വവിദ്യാര്‍ധികള്‍ക്ക് എന്‍ഡോവ്മെന്‍ഡ് വിതരണം ചെയ്തു.