വിദ്യാലയ വാര്‍ത്തകള്‍

. സ്കള്‍ പ്രവേശനോത്സവം വിപുലമായ പരിപാടികളോടെ നടത്തപ്പെട്ടു .....
സ്കൂള്‍ പരിസരശുചീകരണം പി ടി എ യുടെ നേതൃത്വത്തില്‍ നടത്തി-- .. ...

ACTIVITY CALANDER

ഗവ. എല്‍.പി. സ്കൂള്‍. ചെന്നടുക്കം.
വിദ്യാലയപ്രവര്‍ത്തനങ്ങള്‍
S.D.P.2014-15

ഗവ. എല്‍. പി. സ്കൂള്‍. ചെന്നടുക്കം.
2014  മെയ് അവസാനവാരം സ്കൂള്‍ പി. ടി. എ. ചേര്‍ന്നു. പ്രവേശനോത്സവം തുടര്‍പ്രവര്‍ത്തനങ്ങള്‍ ഇവ പ്ളാന്‍ ചെയ്തു. ജൂണ്‍ ആദ്യ ആഴ്ച്ചയില്‍ എസ്. ആര്‍. ജി. ചേര്‍ന്ന് സ്കൂള്‍ വികസനപദ്ധതി രൂപരേഖ തയ്യാറാക്കി. ഹരിതവിമലവിദ്യാലയം, സമഗ്രആരോഗ്യകായിക വികസനം, ലബോറട്ടറി, ഐ. ടി. അധിഷ്ഠിതപഠനം, ജനാധിപത്യ പൊതുപ്രകടനവേദികള്‍, എസ്സ്. ആര്‍. ജി,  പോഷകാഹാരവിതരണം, ക്ളാസ്സ്മുറി നവീകരണം, അധ്യാപകരക്ഷാകര്‍തൃ സമൂഹവേദികള്‍, Enhancement of English  Learning, പഠനസാമഗ്രികള്‍ ഒരുക്കല്‍, തുടങ്ങിയ മേഖലകള്‍ക്ക് പ്രാധാന്യം കൊടുത്തു. കാലയളവുകള്‍ക്കനുസരിച്ച്  പദ്ധതികള്‍ പ്രാവര്‍ത്തികമാക്കുന്നതിനുള്ള നടപടികള്‍ സ്വികരിച്ചു. 
സ്കൂള്‍ വികസന പദ്ധതി- 2014-15
സ്കൂള്‍ വാര്‍ഷിക കലണ്ടര്‍
അക്കാദമിക പ്രവര്‍ത്തനങ്ങള്‍  ദിനാചരണങ്ങള്‍ മറ്റ് സ്കൂള്‍ വികസനപ്രവര്‍ത്തനങ്ങള്‍, സി. പി. ടി. എ. കള്‍ ഇവ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള വാര്‍ഷിക കലണ്ടര്‍ തയ്യാറാക്കി. 
   വാര്‍ഷിക കലണ്ടര്‍  2014-15.
കൂടാതെ  വിവിധ ക്ളബ്ബുകളുടെ രൂപികരണം , ക്ളാസ്സ് ചാര്‍ജ്ജുകള്‍,  മറ്റ് ചുമതലാവിഭജനം  തുടങ്ങിയവയും നടത്തി. 
ക്ളാസ്സ് ചാര്‍ജ്ജുകള്‍.
 S. t. d.  1-സാലിക്കുട്ടി തോമസ്. 
S.t.d.       2-   മോളിക്കുട്ടി പോള്‍ ടി.
S.t. d.      3-   കെ. ജെ. തോമസ്
S. t. d.     4-   അനിത. വി. കെ. 
 ക്ളബ്ബുകള്‍
ശുചിത്വ ക്ളബ്ബ്              ഗണിത ക്ളബ്ബ്
പരിസ്ഥിതി ക്ളബ്ബ്          സയന്‍സ് ക്ളബ്ബ്
ആരോഗ്യ ക്ളബ്ബ്            സാഹിത്യ ക്ളബ്ബ്
സ്കൂള്‍ സുരക്ഷാ ക്ളബ്ബ്       ബാലസഭ  
             ഉച്ചഭക്ഷണം 
രക്ഷിതാക്കളുടേയും  അധ്യാപകരുടേയും മേല്‍നോട്ടത്തില്‍ ഉച്ചഭക്ഷണ പരിപാടികള്‍ സുഗമമായി നടത്തിവരുന്നു.  മെയ് അവസാനവാരം തന്നെ ഉച്ചഭക്ഷണക്കമ്മറ്റി രൂപീകരിച്ചു. വാര്‍ഡ് മെമ്പര്‍,  എസ്സ്. എം. സി. ചെയര്‍മാന്‍,  പി, ടി. എ. പ്രതിനിധികള്‍,  വിദ്യാര്‍ത്ഥി പ്രതിനിധികള്‍, തുടങ്ങിയവര്‍  കമ്മറ്റിയില്‍  അംഗങ്ങളാണ്.  ഉച്ചഭക്ഷണക്കമ്മറ്റിയുടെ ചുമതല ശ്രീമതി. സാലിക്കുട്ടി തോമസ് ഏറ്റെടുത്തു.  എല്ലാമാസവും കമ്മറ്റി ചേരുകയും  പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുകയും  പോരായ്മകള്‍ പരിഹരിക്കുകയും ചെയ്തു വരുന്നു.  ദിവസേന കൊടുക്കുന്ന ഭക്ഷണത്തിന്റെ മെനു നോട്ടീസ് ബോര്‍ഡില്‍  പ്രദര്‍ശിപ്പിച്ചുവരുന്നു.  കൂടാതെ പാചകപ്പുര, പാചകവസ്തുക്കള്‍, ഇവയുടെ ശുചിത്വം, ഗുണം, തുടങ്ങിയവ ഉറപ്പുവരുത്തുകയും ചെയ്യുന്നു.
              ക്ളാസ്സ് കലണ്ടര്‍-
k
യൂണിറ്റുകള്‍, ദിനാചരണങ്ങള്‍, മറ്റ് പ്രാദേശിക ഉത്സവങ്ങള്‍, ഇവ ഉള്‍പ്പെടുത്തിക്കൊണ്ട് തയ്യാറാക്കിയ ക്ളാസ്സ് കലണ്ടര്‍.
ബുള്‍ ബുള്‍ യൂണിറ്റ്
ഇരുപത്തിനാല് കുട്ടികള്‍ അംഗങ്ങളായുള്ള ഒരു ബുള്‍ ബുള്‍ യൂണിറ്റ് വളരെ സജീവമായി ശ്രീമതി മോളിടീച്ചറിന്റെ നേതൃത്വത്തില്‍ ഇവിടെ പ്രവര്‍ത്തിച്ചു വരുന്നു. 
ബുള്‍ ബുള്‍ യൂണിറ്റില്‍ ഉള്‍പ്പെട്ട കുട്ടകളും ചാര്‍ജ്ജുള്ള അധ്യാപികയും
കെ. ജെ തോമസ് സാര്‍, മോളി ടീച്ചര്‍ എന്നിവര്‍ ബുള്‍- ബുള്‍ യൂണിറ്റിനൊപ്പം
സമഗ്രപച്ചക്കറി കൃഷി വികസനം----തൈ നടീല്‍

 പ്രവര്‍ത്തിവരിചയമേള  പരിശീലനക്കളരി.

No comments:

Post a Comment