വിദ്യാലയ വാര്‍ത്തകള്‍

. സ്കള്‍ പ്രവേശനോത്സവം വിപുലമായ പരിപാടികളോടെ നടത്തപ്പെട്ടു .....
സ്കൂള്‍ പരിസരശുചീകരണം പി ടി എ യുടെ നേതൃത്വത്തില്‍ നടത്തി-- .. ...

ABOUT US


ഞങ്ങളുടെ വിദ്യാലയം
കാസര്‍ഗോഡ് ജില്ലയിലെ വെസ്ററ് എളേരി പഞ്ചായത്തില്‍ മലബാര്‍ ഡിസ്ട്രിക്ട് ബോര്‍ഡിന്റെ അംഗീകാരത്തോടെ 1954-ല്‍ ഈ സ്ഥാപനം പ്രവര്‍ത്തനം ആരംഭിച്ചു.  
ചെന്നടുക്കം എന്ന കൊച്ചുഗ്രാമത്തിന്റെ രമണീയമായ പ്രകൃതിയുടെ മടിത്തട്ടില്‍ ഈ സരസ്വതിക്ഷേത്രം നിലകൊള്ളുന്നു. നിത്യജീവിതത്തിനായി പകലന്തിയോളം അധ്വാനിക്കുന്ന കര്‍ഷകരുടേയും കര്‍ഷകത്തൊഴിലാളികളുടേയും നിസ്വാര്‍ത്ഥസേവനം ഈ സ്ഥാപനത്തിന് ഒരു കൈത്താങ്ങാണ്. കൂടാതെ തദ്ദേശസ്വയംഭരണസ്ഥാപനങ്ങളുടേയും വിദ്യാഭ്യാസഎജന്‍സികളുടേയും സഹായത്താല്‍ ഭൗതികരംഗങ്ങളിലും അക്കാദമികരംഗങ്ങളിലും വളരെയധികം പുരോഗതി കൈവരിക്കുന്നതിന് ഈ സ്ഥാപനത്തിന് കഴിഞ്ഞിട്ടുണ്ട്.
നാളിതുവരെ ഈ സ്ഥാപനത്തില്‍ അധികാരമേറ്റിട്ടുള്ള പി.ടി.എ. കമ്മറ്റികളെല്ലാം സജീവവും, കര്‍മ്മോത്സുകവുമായിരുന്നു. കായികമായും, സാമ്പത്തികമായും തങ്ങളാലാവും വിധം സഹായിച്ചും സഹകരിച്ചും ഈ സ്ഥാപനത്തെ സ്വന്തം കുടുംബത്തിന്റെ ഭാഗമെന്നോണം ഓരോരുത്തരും കണ്ടു വരുന്നു. അതുകൊണ്ടുതന്നെ കഴിഞ്ഞ രണ്ടുവര്‍ഷങ്ങളില്‍ ഉപജില്ലാതലത്തില്‍ രണ്ടുതവണയും ജില്ലാതലത്തില്‍ ഒരുതവണയും BEST. P.T.A. അവാര്‍ഡ് സ്വന്തമാക്കാന്‍ ഈ സ്ഥാപനത്തിന് കഴിഞ്ഞിട്ടുണ്ട്. ഊ വിദ്യലയത്തിന്റെ ഉയര്‍ച്ചയ്ക്കും വളര്‍ച്ചയ്ക്കും വഴിതെളിയ്ക്കുന്ന ഏതു പ്രവര്‍ത്തനങ്ങളും ഏറ്റെടുത്ത് നടത്തുന്നതിന് ഇവിടുത്തെ ഓരോ രക്ഷിതാവും സദാ സന്നദ്ധരാണ്. ഞങ്ങളുടെ വിദ്യാലയം   ഹരിതവിദ്യാലയം


കുട്ടികള്‍ സിമറൂബ വൃക്ഷത്തൈകള്‍ നടുന്നു.
കുട്ടികളുടെ പാര്‍ക്ക്                                    സ്കൂള്‍ഗ്രൗണ്ടിനോട് ചേര്‍ന്ന് നട്ടുവളര്‍ത്തുന്ന വാഴ, ചേമ്പ്, കാച്ചില്‍, കപ്പ, മറ്റ് പച്ചക്കറികള്‍, ഇവ മറ്റു പ്രത്യേകതയാണ്. അധ്യാപകരും കുട്ടികളും രക്ഷിതാക്കളും ഇതില്‍ പങ്കാളികളാകുന്നു. ഇതില്‍ നിന്നും ലഭിക്കുന്ന ഫലങ്ങള്‍ ഉച്ചഭക്ഷണത്തോടൊപ്പം കുട്ടികള്‍ക്ക് നല്‍കിവരുന്നു.

         ഇതിനൊക്കെ ഉപരിയായി അക്കാദമികതലത്തില്‍ വളരെ മികച്ച പ്രകടനം കാഴ്ച വയ്ക്കുന്ന ഒരു വിദ്യാലയമാണ് ഞങ്ങളുടേത്.  ഈ വിദ്യാലയത്തില്‍ നിന്നും ആദ്യാക്ഷരം കുറിച്ച നിരവധി വിദ്യാര്‍ത്ഥികള്‍ എസ്. എസ്. എല്‍. സി. , +2, തലത്തിലും,  തുടര്‍ന്നുള്ള മേഖലകളിലും ഉന്നതവിജയം കരസ്ഥമാക്കുന്നു എന്നത് ഞങ്ങളെ സംബന്ധിച്ചിടത്തോളം ഏറെ അഭിമാനകരമാണ്. 
              എല്‍. പി. തലത്തില്‍ നടത്തിവരുന്ന L.S. S.സ്കോളര്‍ഷിപ്പ്, അയ്യങ്കാളി സ്കോളര്‍ഷിപ്പ്, M. R. S. സ്കോളര്‍ ഷിപ്പ്  പരീക്ഷകള്‍ തുടങ്ങിയവയിലെല്ലാം തുടര്‍ച്ചയായി വിജയം നേടുന്നതിന്  ഇവിടുത്തെ വിദ്യാര്‍ത്ഥികള്‍ക്ക്  സാധിക്കുന്നുണ്ട്. ഓരോ വിജയത്തിലും അര്‍ഹമായ പ്രോത്സാഹനങ്ങളും അനുമോദനങ്ങളും നല്‍കി ഉന്നതിയിലേക്ക് നയിക്കുന്നതിനും ഞങ്ങള്‍ക്ക് സാധിക്കുന്നു എന്നതുമ ഏറെ സന്തോഷകരമായ വസ്തുതയാണ്.
 ഉണ്ണിമായ കെ. ജെ . S. S. L. C,  +2, പരീക്ഷകളില്‍ എല്ലാ വിഷയങ്ങള്‍ക്കും  എ+ നേടി. 

 അഞ്ചു അരവിന്ദ്--- , സിനോ മേരി മൈക്കിള്‍---, S. S. L. C. എല്ലാ വിഷയങ്ങള്‍ക്കും A+
            വജ്രജൂബിലിയുടെ ഭാഗമായും , ശ്രീ. ബാലകൃഷ്ണന്‍ മാഷിന്റെ ഓര്‍മ്മക്കായും ഏര്‍പ്പെടുത്തിയിട്ടുള്ള  എന്‍ഡോവ്മെന്റുകള്‍ മറ്റൊരു മാതൃകയാണ്. ഇതിനെല്ലാമുപരിയായി  ക്ളാസ്സ് തലത്തില്‍ നടത്തുന്ന വിവിധ ക്വിസ്സ് മത്സരങ്ങള്‍,  ക്ളാസ്സ് റൂം പ്രവര്‍ത്തനങ്ങളുടെ ഭാഗമായുള്ള വിവിധ മത്സരങ്ങള്‍ തുടങ്ങിയവയിലെല്ലാം കുട്ടികള്‍ക്ക് സമ്മാനങ്ങള്‍ നല്‍കി പ്രോത്സാഹിപ്പിക്കുന്നതിനുംഞങ്ങള്‍ക്ക് സാധിക്കുന്നു. 
                പിന്നോക്കക്കാരായ കുട്ടികള്‍ക്കുവേണ്ടി നടത്തിവരുന്ന  പ്രത്യേകപഠനപാക്കേജുകള്‍ മറ്റൊരു സവിശേഷതയാണ്. അതുകൊണ്ടുതന്നെ വായനയിലും, ലേഖനത്തിലും പിന്നോക്കമുള്ള ഒരു കുട്ടി പോലും ഈ വിദ്യാലയത്തില്‍ നിന്ന് ഉപരിപഠനമേഖലയിലേക്ക് പോകുന്നില്ല എന്ന് ഞങ്ങള്‍ക്ക്  അഭിമാനപൂര്‍വ്വം പറയാന്‍ കഴിയും.

No comments:

Post a Comment