സ്വാതന്ത്ര്യദിനാഘോഷത്തിന് മുന്നോടിയായി സ്കൂള്‍ P.T.A. അംഗങ്ങളും അധ്യാപകരും രക്ഷിതാക്കളും ചേര്‍ന്ന് സ്കൂള്‍ പരിസരം വൃത്തിയാക്കി. ആഗസ്റ്റ് 15 - രാവിലെ 9 മണിക്ക് പതാക ഉയര്‍ത്തി. കുട്ടികള്‍ക്ക് മിഠായി വിതരണം ചെയ്തു. തുടര്‍ന്ന് റാലി നടത്തി. അധ്യാപകരും രക്ഷിതാക്കളും പൂര്‍വ്വവിദ്യാര്‍ത്ഥികളും നാട്ടുകാരും പങ്കെടുത്തു. തുടര്‍ന്ന് നടന്ന പൊതുമീറ്റിംഗ് പഞ്ചായത്ത് പ്രസിഡന്റ് ശ്രീ K.J. വര്‍ക്കി ഉദ്ഘാടനം ചെയ്യുകയും സ്കൂള്‍പത്രം "നവഭാരത്" പ്രകാശനം ചെയ്യുകയും ചെയ്തു. ശ്രീ K.C.സെബാസ്റ്റ്യന്‍ മുഖ്യപ്രഭാഷണം നടത്തി. വാര്‍ഡ് മെമ്പര്‍ അധ്യക്ഷത വഹിച്ചു. കുട്ടികളുടെ കലാപരിപാടികള്‍ക്കും ദേശഭക്തിഗാനാലാപനത്തിനും ശേഷം P.T.A. തയ്യാറാക്കിയ പായസവിതരണവും നടന്നു.
No comments:
Post a Comment