വിദ്യാലയ വാര്‍ത്തകള്‍

. സ്കള്‍ പ്രവേശനോത്സവം വിപുലമായ പരിപാടികളോടെ നടത്തപ്പെട്ടു .....
സ്കൂള്‍ പരിസരശുചീകരണം പി ടി എ യുടെ നേതൃത്വത്തില്‍ നടത്തി-- .. ...

Friday, 26 September 2014

അഭിനന്ദനങ്ങള്‍

സാക്ഷരം--- മൂന്നാം ഘട്ട പരിശീലനം ആരംഭിച്ചു
                       മംഗള്‍യാന്---
മംഗളാശംസകള്‍
ഇന്ത്യ---തുറന്നത്  പുതിയ അധ്യായം.....

              --ചൊവ്വ----ഇനി  കൈയ്യെത്തും ദൂരത്ത്..
      
         അഭിനന്ദനങ്ങള്‍------ആശംസകള്‍... 
ഇന്ത്യ----
ഏറ്റവും ചെലവുകുറഞ്ഞ രീതിയില്‍ ആദ്യ ഉദ്യമത്തില്‍ തന്നെ 
ചൊവ്വ ദൗത്യംലക്ഷ്യം കണ്ട ഒന്നാമത്തെ ഏഷ്യന്‍ രാജ്യം.
          I. S. R. O ----ശാസ്ത്ര പ്രതിഭകള്‍ക്ക് ചെന്നടുക്കം ഗവ. എല്‍. പി. സ്കൂള്‍ അധ്യാപകരുടേയും വിദ്യാര്‍ത്ഥികളുടേയും അഭിനന്ദനങ്ങള്‍ ആശംസകള്‍...

Tuesday, 23 September 2014

പഠനവീട്

                പഠനവീട്
പഠനവീട് പഞ്ചായത്ത്തല ക്ളാസിന്റെ ഔപചാരിക ഉദ്ഘാടനം
പഞ്ചായത്ത് പ്രസിഡന്റ് ശ്രീ. കെ. ജെ . വര്‍ക്കി നിര്‍വ്വഹിക്കുന്നു.
പഞ്ചായത്ത് തല പഠനക്ളാസ്സുകള്‍ 22-9-2014 തിങ്കളാഴ്ച്ച മുതല്‍ ചെന്നടുക്കം ഗവ. എല്‍. പി. സ്കൂളില്‍ തുടങ്ങി.
 

സാക്ഷരം

                  സാക്ഷരം രണ്ടാം ഘട്ട പരിശീലനം
സാക്ഷരം രണ്ടാം ഘട്ട പരിശീലനം  17-9- 2014ന് ആരംഭിച്ചു.

അനുമോദിച്ചു

                  അനുമോദിച്ചു
കൃഷി ഓഫീസര്‍ ശ്രീമതി സുമ മാഡത്തെ വാര്‍ഡ് മെമ്പര്‍ പൊന്നാടയണിയിക്കുന്നു
മികച്ച കൃഷി ഓഫീസറായി തെരഞ്ഞെടുക്കപ്പെട്ട വെ. എളേരി പഞ്ചായത്ത് കൃഷി ഓഫീസര്‍ ശ്രീമതി സുമ മാഡത്തെ ഹെഡ്മാസ്റ്റര്‍ ശ്രീ. കെ. ജെ തോമസ് സാറിന്റെ നേതൃത്വത്തില്‍ സ്കൂള്‍ പി. ടി. എ. അനുമോദിച്ചു. 
ചചചന


Monday, 22 September 2014

ഉദ്ഘാടനം

         സമഗ്ര പച്ചക്കറി വികസന  പദ്ധതി
                    ഉദ്ഘാടനം
ഹെഡ്മാസ്ററര്‍ സ്വാഗതം പറയുന്നു


 വിഷരഹിത പച്ചക്കറികള്‍ ഓരോരുത്തരും സ്വന്തം വീട്ടുമുറ്റത്ത് ഉത്പ്പാദിപ്പിക്കുക എന്ന ലക്ഷ്യത്തോടെ കൃഷിവകുപ്പ് നടപ്പിലാക്കുന്ന സമഗ്രപച്ചക്കറിവികസന പദ്ധതിയുടെ ഉദ്ഘാടനം 17-9-2014-ന് വാര്‍ഡ് മെമ്പര്‍ ശ്രീമതി ഷൈല തമ്പാന്‍ നിര്‍വ്വഹിച്ചു. കൃഷി ഓഫീസര്‍ ശ്രീമതി സുമ, ഫീല്‍ഡ് ഓഫീസര്‍ ശ്രീമതി സ്മിത, തുടങ്ങിയവര്‍ പങ്കെടുത്തു. സ്കൂളിലെ മുഴുവന്‍ കുട്ടികള്‍ക്കും പച്ചക്കറി വിത്ത് വിതരണം ചെയ്തു. കൂടാതെ സ്കൂള്‍ തലത്തിലും കൃഷി നടത്തുന്നതിനുള്ള നടപടികള്‍ ആസൂത്രണം ചെയ്തു.
വാര്‍ഡ് മെമ്പര്‍ ഉദ്ഘാടനം നടത്തി

       കൃഷി ഓഫീസര്‍ ക്ളാസ്സ് നയിക്കുന്നു
 കുട്ടികള്‍ക്കുള്ള പച്ചക്കറിവിത്ത് സ്കീള്‍ ലീഡര്‍ ഏറ്റു വാങ്ങുന്നു.

ഓസോന്‍

ഈ ഭൂഗോളത്തെ നമുക്ക് നെഞ്ചോടു ചേര്‍ക്കാം
ഈ ഓസോണ്‍ദിനത്തില്‍ നമക്കണി ചേരാം
ഭൂമിക്കൊരു തണലായി

ഓസോണ്‍ ദിനം

                      ഭൂമിക്കൊരു കുടയായി
ലോക ഓസോണ്‍ ദിനമായ- Sept. 16 വളരെ പ്രാധാന്യത്തോടെ ആചരിച്ചു. ഭൂമിക്കൊരു കുടയായി പ്രവര്‍ത്തിക്കുന്ന ഓസോണ്‍പാളിയെ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകത ബോധ്യമാവുന്നതരത്തില്‍ സ്കൂള്‍ തലത്തില്‍ ക്ളാസ്സ് സംഘടിപ്പിച്ചു.

Thursday, 18 September 2014

ക്യാമ്പ്

                  രണ്ടാം ദിവസം
ശ്രിമതി  സാലിക്കുട്ടി ടീച്ചര്‍ ക്ളാസ്സ് നയിക്കുന്നു.
ശ്രീമതി അനിത ടീച്ചര്‍ ക്ളാസ്സ് നയിക്കുന്നു.

B. P. O. ശ്രി സണ്ണി സാര്‍  കുട്ടികളുമായി സംവദിക്കുന്നു.
ക്യാമ്പിന്റെ ഭാഗമായി കുട്ടികള്‍ക്ക് ചായ,  ഉച്ചഭക്ഷണം ഇവ നല്‍കി. ഭക്ഷണം പകം ചെയ്യുന്നതിന് രക്ഷിതാക്കളുടെ സഹായം ലഭിച്ചിരുന്നു.

അവധിക്കാല ക്യാമ്പ്

                      സാക്ഷരം-2014
സാക്ഷരം പദ്ധതിയുടെ അവധിക്കാല ദ്വിദിനക്യാമ്പ് സെപ്ററംബര്‍ 11, 12, തീയ്യതികളില്‍ നടന്നു. ഇതിന്റെ ഭാഗമായി ബി. പി. ഒ. ശ്രീ. സണ്ണി സാര്‍ സ്കൂള്‍ സന്ദര്‍ശിച്ചു.
                     ഒന്നാം ദിവസം
ശ്രീമതി മോളിക്കുട്ടി  ടീച്ചര്‍ ക്ളാസ്സ്  നയിക്കുന്നു.

Sunday, 7 September 2014

അധ്യാപകദിനം

അധ്യാപകദിനം ആഘോഷിച്ചു.
അസംബ്ളിയില്‍ അധ്യാപകദിനത്തിന്റെ പ്രാധാന്യം വിശദീകരിച്ചു. കുട്ടികള്‍ അധ്യാപകരെ പൂക്കള്‍ നല്‍കി ആദരിച്ചു. കൂടാതെ ഓണാഘോഷത്തോടനുബന്ധിച്ച്  നടന്ന മീറ്റിംഗില്‍ പഞ്ചായത്തു പ്രസിഡന്റ് അധ്യപകര്‍ക്ക് പൂച്ചെണ്ടു നല്‍കി ആദരിച്ചു.

ഓണാഘോഷം

ഓണാഘോഷം. 2014 
ഈ വര്‍ഷത്തെ ഓണാഘോഷം വിപുലമായ പരിപാടികളോടെ കൊണ്ടാടി. ചടങ്ങില്‍ H.M. ശ്രി.
കെ. ജെ. തോമസ്. സാര്‍ സ്വാഗതം ആശംസിക്കുന്നു.   
 
ഓണാഘോഷപരിപാടികള്‍ ബഹു. പഞ്ചായത്തു പ്രസിഡന്റ് ശ്രി. കെ. ജെ. വര്‍ക്കി . ഉദ്ഘാടനം ചെയ്തു. വാര്‍ഡ് മെമ്പര്‍ ശ്രീമതി ഷൈലതമ്പാന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന പൊതു മീറ്റിംഗ് പരിപാടികള്‍ക്ക്  മാറ്റു കൂട്ടി
ജീരകപ്പാറ അംഗന്‍വാടി കുട്ടികളും രക്ഷിതാക്കളും സ്കൂള്‍ പി. ടി. എ കമ്മറ്റി അംഗങ്ങളും പരിപാടിയില്‍ പങ്കെടുത്തു. സ്കൂള്‍ പി. ടി. എ. അംഗങ്ങളും അധ്യാപകരും ചേര്‍ന്ന് തയ്യാറാക്കിയ പായസമടക്കമുള്ള ഓണസദ്യയോടുകൂടി പരിപാടികള്‍ സമാപിച്ചു. ആഘോഷവുമായി ബന്ധപ്പെട്ടുള്ള എല്ലാ പരിപാടികള്‍ക്കും ഹെഡ്മാസ്റ്റര്‍ കെ. ജെ. തോമസ് സാര്‍ നേതൃത്വം നല്‍കി.

Thursday, 4 September 2014

ബ്ളോഗ്  ഉദ്ഘാടനം

ബ്ളോഗിന്റെ സ്കൂള്‍ തലഉദ്ഘാടനം ശ്രീമതി ഷൈല തമ്പാന്‍ നിര്‍വ്വഹിക്കുന്നു.
സ്കൂളില്‍ ചേര്‍ന്ന പി. ടി. എ. കമ്മറ്റി യോഗത്തില്‍ ഹെഡ്മാസ്റ്ററും,ബ്ളോഗിന്റെ ചാര്‍ജ്ജുള്ള അധ്യാപികയും പ്രവര്‍ത്തനങ്ങള്‍ വിശദീകരിച്ചു.

BLOG

ബ്ളോഗ്ഉദ്ഘാടനത്തില്‍ പെങ്കെടുത്തവര്‍