സ്വാതന്ത്ര്യദിനാഘോഷത്തിന് മുന്നോടിയായി സ്കൂള്‍ P.T.A. അംഗങ്ങളും അധ്യാപകരും രക്ഷിതാക്കളും ചേര്‍ന്ന് സ്കൂള്‍ പരിസരം വൃത്തിയാക്കി. ആഗസ്റ്റ് 15 - രാവിലെ 9 മണിക്ക് പതാക ഉയര്‍ത്തി. കുട്ടികള്‍ക്ക് മിഠായി വിതരണം ചെയ്തു. തുടര്‍ന്ന് റാലി നടത്തി. അധ്യാപകരും രക്ഷിതാക്കളും പൂര്‍വ്വവിദ്യാര്‍ത്ഥികളും നാട്ടുകാരും പങ്കെടുത്തു. തുടര്‍ന്ന് നടന്ന പൊതുമീറ്റിംഗ് പഞ്ചായത്ത് പ്രസിഡന്റ് ശ്രീ K.J. വര്‍ക്കി ഉദ്ഘാടനം ചെയ്യുകയും സ്കൂള്‍പത്രം "നവഭാരത്" പ്രകാശനം ചെയ്യുകയും ചെയ്തു. ശ്രീ K.C.സെബാസ്റ്റ്യന്‍ മുഖ്യപ്രഭാഷണം നടത്തി. വാര്‍ഡ് മെമ്പര്‍ അധ്യക്ഷത വഹിച്ചു. കുട്ടികളുടെ കലാപരിപാടികള്‍ക്കും ദേശഭക്തിഗാനാലാപനത്തിനും ശേഷം P.T.A. തയ്യാറാക്കിയ പായസവിതരണവും നടന്നു.
Saturday, 30 August 2014
സാക്ഷരം-2014
സ്കൂള്‍
എക്സിക്യൂട്ടീവ് കമ്മറ്റി ചേര്‍ന്നു. സാക്ഷരം പരിപാടിയില്‍ ഉള്‍പ്പെട്ട
കുട്ടികളുടെ രക്ഷിതാക്കള്‍, വിവിധ ക്ളബ്ബുകളുടെ സെക്രട്ടറിമാര്‍,
ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. കുട്ടികള്‍ക്കുള്ള ലഘുഭക്ഷണം
വിവിധ ക്ളബ്ബുകള്‍ സംഭാവന ചെയതു. ഒരധ്യാപകന്‍ 5 ദിവസം എന്ന രീതിയില്‍
രാവിലെ 9 മുതല്‍ 10 വരെ ക്ളാസുകള്‍ കൈകാര്യം ചെയ്യാന്‍ തീരുമാനിച്ചു. 10
കുട്ടികള്‍ ഈ പദ്ധതിയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്.
Tuesday, 26 August 2014
അരങ്ങ്
പ്രവേശനോത്സവത്തോടനുബന്ധിച്ച് നവാഗതര്‍ക്ക് വിവിധ ക്ളബ്ബുകളുടെ വകയായി കുട ബാഗ് വാട്ടര്‍ബോട്ടില്‍ തുടങ്ങിയവ വിതരണം ചെയ്തു. കൂടാതെ വെള്ളരിക്കുണ്ട് ലയണ്‍സ് ക്ളബ്ബും നവാഗതരായ കുട്ടികള്‍ക്ക് കുടയും ബാഗും വിതരണം ചെയ്തു
Friday, 22 August 2014
Tuesday, 19 August 2014
Saturday, 16 August 2014
Subscribe to:
Posts (Atom)